എനിക്കറിയാം, ഒറ്റയ്ക്ക് കരഞ്ഞ ആ നിമിഷങ്ങൾ... ; കോലിയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ അനുഷ്ക ശർമയുടെ കുറിപ്പ്

Mail This Article
‘‘ടെസ്റ്റ് ക്രിക്കറ്റിൽ താങ്കളുടെ നേട്ടങ്ങളെക്കുറിച്ചും പിന്നിട്ട നാഴികക്കല്ലുകളെക്കുറിച്ചും സംസാരിക്കാൻ ഒട്ടേറെപ്പേർ ഉണ്ടാകും. പക്ഷേ, മറ്റാരും കാണാതെ ഒഴുക്കിയ കണ്ണീരും ഒറ്റയ്ക്കു പടവെട്ടിയ നിമിഷങ്ങളും ടെസ്റ്റ് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് എന്നും എന്റെ മനസ്സിൽ. ഈ കരിയറിനു വേണ്ടി സഹിച്ച ത്യാഗങ്ങൾ എത്രമാത്രമാണെന്ന് എനിക്കറിയാം. ഓരോ ടെസ്റ്റ് മത്സരവും ഓരോ പുതിയ പാഠങ്ങളായിരുന്നു. അതിൽ നിന്നെല്ലാം പഠിച്ച് സ്വയം തേച്ചുമിനുക്കിയെടുക്കുന്ന കോലിയെ തൊട്ടടുത്തുനിന്ന് കാണാൻ എനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചുകൊണ്ട് രാജ്യാന്തര ക്രിക്കറ്റിനോടു താങ്കൾ വിടപറയുമെന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ അവിടെയും നിങ്ങൾ വ്യത്യസ്തനായി. പ്രിയപ്പെട്ടവനേ, ഈ വിടവാങ്ങൽ കുറിപ്പിലെ ഓരോ വരിയും നിങ്ങളുടെ ജീവിതത്തോട് അത്രമേൽ ചേർന്നുനിൽക്കുന്നു..’’