ഒരു ചരടിൽ കോർത്ത ബന്ധം; വിരാട് കോലിക്ക് ആശംസകൾ നേർന്ന് ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കർ

Mail This Article
പ്രിയപ്പെട്ട വിരാട്, നിങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ എന്റെ ഓർമകൾ 12 വർഷം പിന്നോട്ടു പായുന്നു. അന്ന് എന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമായിരുന്നു. മത്സരശേഷം നിങ്ങൾ എനിക്കൊരു ചരട് സമ്മാനിച്ചു. അത് നിങ്ങളുടെ പിതാവ് വർഷങ്ങൾക്കു മുൻപ് നിങ്ങൾക്കു സമ്മാനിച്ചതാണെന്ന് അറിഞ്ഞപ്പോൾ ഞാനത് സ്നേഹപൂർവം നിരസിച്ചു. എന്നാൽ, അത്രയും വ്യക്തിപരമായ ആ ചരട് എനിക്കു സമ്മാനിക്കാൻ താങ്കൾ കാണിച്ച മനസ്സ് എന്നെ അദ്ഭുതപ്പെടുത്തി.
ഇന്ന് നിങ്ങൾക്ക് ഒരു ചരട് തിരികെ സമ്മാനിക്കാൻ എനിക്കു സാധിച്ചേക്കില്ല. പക്ഷേ, എന്റെ എല്ലാവിധ ആശംസകളും നിങ്ങൾക്കൊപ്പമുണ്ട്. താങ്കളുടെ ഐതിഹാസികമായ കരിയർ ആയിരക്കണക്കിന് യുവതാരങ്ങളെ ഈ ഗെയിമിലേക്ക് ആകർഷിക്കുമെന്ന് എനിക്കുറപ്പാണ്. ഇന്ത്യൻ ക്രിക്കറ്റിന് നിങ്ങൾ നൽകിയ സംഭാവനകൾ എന്നെന്നും ഓർക്കപ്പെടും. സവിശേഷമായ താങ്കളുടെ ടെസ്റ്റ് കരിയറിന് എല്ലാവിധ അനുമോദനങ്ങളും...