269, സൈനിങ് ഓഫ്; ഇതാണ് ശരിയായ സമയം എന്നു ഞാൻ വിശ്വസിക്കുന്നു; കോലിയുടെ വിരമിക്കൽ പോസ്റ്റ്

Mail This Article
14 വർഷം മുൻപാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അടയാളമായ ബാഗി ബ്ലൂ ക്യാപ് ഞാൻ ആദ്യമായി അണിയുന്നത്. അന്നു തുടങ്ങിയ യാത്രയ്ക്ക് ഇത്രയേറെ ദൈർഘ്യമുണ്ടാകുമെന്ന് ഒരിക്കൽപോലും കരുതിയില്ല. എന്നെ പരീക്ഷിച്ചും പരുവപ്പെടുത്തിയും പലതും പഠിപ്പിച്ചും കടന്നുപോയ 14 വർഷങ്ങൾ. ടീം ഇന്ത്യയുടെ വെള്ള ജഴ്സി എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു. 5 ദിവസം നീളുന്ന ടെസ്റ്റ് മത്സരത്തിലെ ഓരോ നിമിഷവും നമ്മെ പരീക്ഷിച്ചുകൊണ്ടിരിക്കും. ആ നിമിഷങ്ങൾ നൽകിയ അനുഭൂതി എന്നെന്നും എനിക്കൊപ്പം ഉണ്ടാകും.
ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുക എന്നെ സംബന്ധിച്ചിടത്തോളം കഠിനമായ തീരുമാനമാണ്. പക്ഷേ, ഇതാണ് ശരിയായ സമയം എന്നു ഞാൻ വിശ്വസിക്കുന്നു. എനിക്കു സാധിക്കുന്നതെല്ലാം ഞാൻ ടെസ്റ്റ് ക്രിക്കറ്റിനു നൽകി. ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറം ടെസ്റ്റ് ക്രിക്കറ്റ് എനിക്കു തിരിച്ചും നൽകി. ഈ ഗെയിമിന്, എന്റെ സഹതാരങ്ങൾക്ക്, എനിക്കൊപ്പം സഞ്ചരിച്ചവർക്ക്, നിറഞ്ഞ മനസ്സോടെ നന്ദി. ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം ഒരു പുഞ്ചിരി എന്റെ മുഖത്തുണ്ടാകും.
269, സൈനിങ് ഓഫ്...
ജനനം: 1988 നവംബർ 5
പ്രായം: 36 വർഷം, 189 ദിവസം
ഉയരം: 5 അടി, 9 ഇഞ്ച്
ടെസ്‌റ്റ് അരങ്ങേറ്റം: 2011 ജൂൺ 20, വെസ്റ്റിൻഡീസിനെതിരെ
അവസാന ടെസ്റ്റ് : 2025 ജനുവരി 3, ഓസ്ട്രേലിയയ്ക്കെതിരെ
കോലി @ ടെസ്‌റ്റ് ക്രിക്കറ്റ്
മത്സരം: 123
ഇന്നിങ്‌സ്: 210
റൺസ്: 9230
ഉയർന്ന സ്‌കോർ: 254 നോട്ടൗട്ട്
ബാറ്റിങ് ശരാശരി: 46.85
സെഞ്ചറി: 30
അർധ സെഞ്ചറി: 31
ക്യാച്ചുകൾ: 121
പ്ലെയർ ദ് മാച്ച്: 10 തവണ
പ്ലെയർ ഓഫ് ദ് സീരീസ്: 3
വിരാട് കോലി തന്റെ വിരമിക്കൽ കുറിപ്പിനൊപ്പം ചേർത്ത 269 എന്ന നമ്പറും സമൂഹമാധ്യമങ്ങളിൽ തരംഗമായി. കോലിയുടെ ടെസ്റ്റ് ക്യാപ്പിന്റെ നമ്പറാണ് 269. ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരം കളിക്കുന്ന 269–ാമത്തെ താരം എന്ന നിലയിലാണ് കോലിക്ക് ഈ ക്യാപ്പ് ലഭിച്ചത്.
കരിയർ RECORDS
ടെസ്റ്റിൽ കൂടുതൽ ഇരട്ട സെഞ്ചറികൾ നേടിയ ഇന്ത്യക്കാരൻ (7)
ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റർ ( 2012, 2015, 2016, 2018, 2023)
ഓസ്ട്രേലിയയിൽ കൂടുതൽ സെഞ്ചറി നേടിയ ഇന്ത്യക്കാരൻ (7)
ക്യാപ്റ്റൻസി RECORDS
ടെസ്റ്റിൽ കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ (5864)
കൂടുതൽ ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ (68)
ഇന്ത്യൻ ക്യാപ്റ്റന്റെ ഉയർന്ന സ്കോർ (254)
കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ (40)
കൂടുതൽ സെഞ്ചറികൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ (20)
ഓസ്ട്രേലിയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ (2018–19)
തുടർച്ചയായി കൂടുതൽ പരമ്പര വിജയം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ (9)