ഇംഗ്ലണ്ട് പര്യടനം: ഇന്ത്യൻ ടീം പരിശീലനം തുടങ്ങി, അടുത്തത് ഇന്ത്യ എയ്ക്കെതിരെ പരിശീലന മത്സരം

Mail This Article
×
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ 5 മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള പരിശീലനത്തിനു തുടക്കമിട്ട് ടീം ഇന്ത്യ. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്നലെ നടന്ന പരിശീലന സെഷനിൽ പേസർമാരായ ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത്, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർ പങ്കെടുത്തു. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ മേൽനോട്ടത്തിലായിരുന്നു പരിശീലനം.
ഇന്ത്യ എ ടീമിനൊപ്പം പരിശീലന മത്സരം കളിക്കുന്ന സീനിയർ ടീം അംഗങ്ങൾ അടുത്ത ദിവസം തന്നെ ടീമിനൊപ്പം ചേരും. 20ന് ലീഡ്സിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. എജ്ബാസ്റ്റൻ, ലോഡ്സ്, ഓൾഡ്ട്രാഫഡ്, ഓവൽ എന്നിവയാണ് മറ്റു വേദികൾ.
English Summary:
India's cricket team begins England tour practice. The squad, including key players like Bumrah and Gill, are preparing for the upcoming five-Test series.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.