Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷാന്ത് – പ്രതിമ വിവാഹം അടുത്ത മാസം

ishant-pratima-singh

വാരാണസി ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാന്ത് ശർമ ഡിസംബർ ഒൻപതിന് വിവാഹിതനാകും. ഇന്ത്യൻ ബാസ്കറ്റ്ബോൾ താരം പ്രതിമ സിങ്ങിനെയാണു ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ക്രിക്കറ്റ് താരം ജീവിത പങ്കാളിയാക്കുന്നത്. ഏഷ്യൻ ഗെയിംസിൽ ഉൾപ്പടെ ഇന്ത്യയ്ക്കു വേണ്ടി ഒട്ടേറെ രാജ്യാന്തര മൽസരങ്ങളിൽ പ്രതിമ കളിച്ചിട്ടുണ്ട്. പ്രതിമയുടെ മറ്റു നാലു സഹോദരിമാരും ബാസ്കറ്റ്ബോൾ താരങ്ങളാണ്. ‘സിങ് സിസ്റ്റേഴ്സ്’ എന്ന പേരിലാണ് സഹോദരി സംഘം അറിയപ്പെടുന്നത്. ഇഷാന്തും പ്രതിമയും ഗംഗ ആരതി ചടങ്ങിൽ ഇന്നലെ പങ്കെടുത്തു.