Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഹാനെയുടെ നേട്ടങ്ങൾ ട്രിപ്പിൾ സെഞ്ചുറിയിൽ മായില്ല: കോഹ്‌ലി

CRICKET-IND-NZL വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയും.

ഹൈദരാബാദ് ∙ ട്രിപ്പിൾ സെഞ്ചുറി നേടിയ കരുൺ നായരെ ഒഴിവാക്കി അജിങ്ക്യ രഹാനെയെ ബംഗ്ലദേശിനെതിരായ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനി‍ൽ ഉൾപ്പെടുത്തിയതിൽ ഒട്ടേറെപ്പേർ നെറ്റി ചുളിച്ചു. പത്രസമ്മേളനത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇങ്ങനെ മറുപടി നൽകി:

‘‘ രണ്ടു വർഷം ഒരാൾ തുടർച്ചയായി നടത്തിയ സ്ഥിരതയുള്ള പ്രകടനത്തെ ഒരു ട്രിപ്പിൾ സെഞ്ചുറികൊണ്ടു വിസ്മരിക്കാനാവുമോ ? ജിങ്സ്(രഹാനെയുടെ വിളിപ്പേര്) 50 ശരാശരിയിൽ ടെസ്റ്റിൽ റൺസ് നേടുന്നു. ടീമിലെ ഏറ്റവും സാങ്കേതിക മികവുള്ള ബാറ്റ്സ്മാനാണ്.’’– അഞ്ചാം നമ്പരിൽ ആരു ബാറ്റ് ചെയ്യുമെന്ന സംശയങ്ങൾ അവസാനിപ്പിച്ചു കോഹ്‌ലി പറഞ്ഞു.

related stories