Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളർമാരിൽ ജഡേജ ഒന്നാമത്; പൂജാര ബാറ്റിങ്ങിൽ രണ്ടാമത്

CRICKET-IND-ENG രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും.

ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും പുതിയ ടെസ്റ്റ് ബോളർമാരുടെ റാങ്കിങ് പട്ടികയിൽ രവീന്ദ്ര ജഡേജ തനിച്ച് ഒന്നാം സ്ഥാനത്ത്. അശ്വിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു ജഡേജ ഒന്നാമതെത്തിയത്. ബാറ്റ്സ്മാൻമാരിൽ ചേതേശ്വർ പൂജാര രണ്ടാം സ്ഥാനത്തെത്തി. മൂന്നാം ടെസ്റ്റിൽ ഒൻപതു വിക്കറ്റ് നേടിയാണു ജഡേജ അശ്വിനെ പിന്തള്ളിയത്.

892 പോയിന്റുമായി അശ്വിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടിരുന്ന ജഡേജയ്ക്ക് ഈ പ്രകടനത്തിൽനിന്ന് ഏഴു പോയിന്റ് ലഭിച്ചു. ബോളിങ് ചാർട്ടിൽ ബിഷൻ സിങ് ബേദിക്കും അശ്വിനും ശേഷം ഒന്നാം സ്ഥാനത്തെത്തുന്ന ഇന്ത്യൻ ബോളറാണു ജഡേജ. 202 റൺസ് നേടിയ പൂജാര 861 പോയിന്റോടെയാണു രണ്ടാമതെത്തിയത്.

related stories
Your Rating: