Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യൻ കപ്പ് യോഗ്യതാ മൽസരം; വിനീതില്ലാതെ ഇന്ത്യൻ ടീം

ck-vineeth

ന്യൂഡൽഹി ∙ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിനുള്ള ഇന്ത്യൻ ഫുട്ബോളിൽ ടീമിൽ നിന്ന് മലയാളി താരം സി.കെ വിനീത് അപ്രതീക്ഷിതമായി പുറത്ത്. സെപ്റ്റംബർ അഞ്ചിന് മക്കാവുവിനെതിരെ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ മൂന്നാം മൽസരം. നേരത്തെ ഇന്ത്യ മ്യാൻമറിനെയും കിർഗിസ്ഥാനെയും തോൽപ്പിച്ചിരുന്നു. 34 അംഗ സാധ്യതാ ടീമിൽ മലയാളി താരങ്ങളായി ഗോൾകീപ്പർ ടി.പി രെഹനേഷും ഡിഫൻഡർ അനസ് എടത്തൊടികയും മാത്രമാണുള്ളത്. മികച്ച ഫോമിലുള്ള വിനീതിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല.