Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാട്രിക്കടിച്ചപ്പോ ഒരു റിലാക്സേഷനൊക്കെ ഉണ്ട്, ഇനി ലോകകപ്പിലൊക്കെ കളിക്കാലോ....

Argent

ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾക്കൊടുവിൽ ലയണൽ മെസ്സിയുടെ അർജന്റീന ലോകകപ്പിനു യോഗ്യത നേടിയിരിക്കുന്നു. പതിറ്റാണ്ടുകൾക്കു ശേഷം അർജന്റീനയില്ലാത്ത ഒരു ലോകകപ്പിനു കേളികൊട്ടുയരുമോ എന്ന സംശയങ്ങൾക്കിടെയാണ് ‘ലാസ്റ്റ് ബസ്’ പിടിച്ച് അർജന്റീനയും റഷ്യയിലേക്കെത്തുന്നത്. ഗ്രൂപ്പിൽ ഒന്നാമതായിരുന്ന ബ്രസീൽ അവസാന മൽസരത്തിലും വിജയം ആവർത്തിച്ച് രാജകീയമായിത്തന്നെ ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടുകയും ചെയ്തു.

എന്തായാലും, ഹൃദയസ്പന്ദനങ്ങൾ നിലച്ചുപോയ ദിനങ്ങൾക്കൊടുവിൽ അർജന്റീനയും പോർച്ചുഗലും ബ്രസീലുമെല്ലാമുള്ള ലോകകപ്പായിരിക്കും റഷ്യയിൽ അരങ്ങേറുക എന്നുറപ്പായതോടെ ‘ഗോളടിച്ചുകൂട്ടുന്നത്’ ട്രോളൻമാരാണ്. അർജന്റീന, ബ്രസീൽ ആരാധകർക്കൊപ്പം ചേർന്ന് ട്രോളൻമാർ തൊടുത്തുവിടുന്ന ട്രോൾമഴയിൽ നനയുകയാണ് സമൂഹമാധ്യമങ്ങൾ. റൊസാരിയോ മുത്തശിയും, പ്രശസ്തമായ ആ ഇടംകാലുമെല്ലാമായി ട്രോളൻമാർ വേദി കയ്യടക്കിക്കഴിഞ്ഞു.

ബ്രസീലിന്റെ വിജയവും അർജന്റീനയുടെയും പോർച്ചുഗലിന്റെയും നാടകീയ ലോകകപ്പ് പ്രവേശനവുമെല്ലാം ആഘോഷമാക്കുമ്പോഴും, ഓറഞ്ചുപടയുടെയുടെയും ചിലെയുടെയുമൊക്കെ പുറത്താകലും ട്രോളുകളിലുണ്ട്. ആര്യൻ റോബനും ഗാരത് ബെയ്‍ലും അലക്സിസ് സാഞ്ചസും വിദാലും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുടെ അഭാവത്തെ രസകരമായി അവതരിപ്പിക്കുന്ന ട്രോളുകളും കുറവല്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന രസകരമായ ചില ട്രോളുകളിലൂടെ....

Brazil-Argentina-Troll-8
Brazil-Argentina-Troll-9
Brazil-Argentina-Troll-7
Brazil-Argentina-Troll-6
Brazil-Argentina-Troll-5
Brazil-Argentina-Troll-4
Brazil-Argentina-Troll-3
Brazil-Argentina-Troll-2
Brazil-Argentina-Troll-1
Brazil-Argentina-Troll-18
Brazil-Argentina-Troll-17
Brazil-Argentina-Troll-16
Brazil-Argentina-Troll-15
Brazil-Argentina-Troll-14
Brazil-Argentina-Troll-13
Brazil-Argentina-Troll-11
Brazil-Argentina-Troll-10