Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം മറികടന്നത് ഏറ്റവും മികച്ച ടീമിനെ: അഞ്ചേരി

Anchery-Afdal അ​ഞ്ചേരി അഫ്ദലിനൊപ്പം

കൊൽക്കത്ത ∙ ഈ സന്തോഷ് ട്രോഫിയിലെ ഏറ്റവും മികച്ച ടീമിനെയാണു കേരളം പരാജയപ്പെടുത്തിയതെന്നു മുൻ ഇന്ത്യൻ നായകൻ ജോ പോൾ അഞ്ചേരി. കേരളത്തിന്റെ സെമിഫൈനൽ കാണാൻ കൊൽക്കത്തയിൽ എത്തിയതായിരുന്നു അഞ്ചേരി.

ഇരു ടീമുകളും മികച്ച കളിയാണു പുറത്തെടുത്തത്. വിജയമാണു പ്രധാനം. അതു കേരളം നേടിക്കഴിഞ്ഞു. മിസോറമിന്റെ ശക്തിക്കു മുന്നിൽ കേരളത്തിന്റെ തന്ത്രപരമായ കളി വിജയിക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. ബംഗാൾ മികച്ച ടീമാണ്. എങ്കിലും ഫൈനലിൽ കേരളത്തിന്റെ സാധ്യതകൾ വളരെക്കൂടുതലാണെന്നും അഞ്ചേരി പറഞ്ഞു.