Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ രാജ്യാന്തര നിലവാരത്തിൽ ഫുട്ബോൾ അക്കാദമി

TP Dasan ടി.പി. ദാസൻ

തിരുവനന്തപുരം∙ കേരളത്തിൽ രാജ്യാന്തര നിലവാരമുള്ള ഫുട്ബോൾ പരിശീലനത്തിനായി എലീറ്റ് അക്കാദമി സ്ഥാപിക്കുമെന്നു സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ. വിദ്യാർഥികൾ മുതൽ സീനിയർ താരങ്ങൾക്കു വരെ പരിശീലനം നൽകാൻ സൗകര്യങ്ങളൊരുക്കും. കേരള ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളുമായി ചർച്ച നടത്തി ഇക്കാര്യത്തി‍ൽ അന്തിമ തീരുമാനമെടുക്കുമെന്നും ടി.പി.ദാസൻ പറഞ്ഞു.

രാജ്യാന്തരനിലവാരമുള്ള പരിശീലകർ കേരളത്തിലുണ്ട്. അവരുടെ സേവനം പ്രയോജനപ്പെടുത്താതെ വിദേശപരിശീലകരെ തേടിപ്പോകുന്നതിനോടു യോജിപ്പില്ല. ലോകകപ്പ് അണ്ടർ 17 ഫുട്ബാളിനു വേണ്ടി കൊച്ചിയിൽ നവീകരിച്ച മൈതാനങ്ങളിൽ പനമ്പിള്ളി ഗ്രൗണ്ട് മാത്രമാണ് പരിപാലിക്കപ്പെടുന്നത്. മറ്റു മൂന്ന് ഗ്രൗണ്ടുകളുടെ പരിപാലനം സ്പോർട്സ് കൗൺസിൽ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.