Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടീമുകൾ വിളിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് സന്തോഷ് ട്രോഫി ടീമംഗങ്ങളോട് കോച്ച്

Satheevan-Balan

തിരുവനന്തപുരം∙ കളിക്കാൻ അവസരം കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ വമ്പൻ ക്ലബുകളിലേക്കുള്ള ക്ഷണം സ്വീകരിക്കാവൂ എന്നു സന്തോഷ് ട്രോഫി ടീമംഗങ്ങൾക്കു കോച്ച് സതീവൻ ബാലന്റെ ഉപദേശം. വമ്പൻ ക്ലബുകൾ കേരളത്തിലെ പല കളിക്കാരെയും സമീപിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച കൊല്ലങ്ങൾ സൈ‍ഡ് ബെഞ്ചിലിരുന്നു കളി കാണാനായി കളയരുത്. കളിക്കാനിറക്കുമെന്ന് ഉറപ്പുള്ള ചെറിയ ടീമുകളിലേക്കു പോകുന്നതാണ് നല്ലത്. സന്തോഷ് ട്രോഫി ജേതാക്കൾ സർക്കാർ വാഗ്ദാനം ചെയ്ത ജോലി സ്വീകരിച്ചാലും പരിശീലനം മുടക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നു സതീവൻ ബാലൻ പറഞ്ഞു.