Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്പ ട്രോഫി മോഷണം പോയി; കണ്ടെടുത്തു

Europa League Trophy

മെക്സിക്കോ സിറ്റി ∙ യൂറോപ്പിലെ രണ്ടാം ക്ലബ് ചാംപ്യൻഷിപ്പായ യൂറോപ്പ ലീഗിന്റെ ട്രോഫി മോഷണം പോയി. പിന്നീടു കണ്ടെടുത്തു. ലിയോൺ നഗരത്തിൽ ഒരു പൊതുപ്രദർശനത്തിനിടെയാണു ട്രോഫി കാണാതായത്.

പരിപാടിക്കുശേഷം ഒരു കാറിൽനിന്നാണു ട്രോഫി കണ്ടെടുത്തത്. യൂറോപ്പ ലീഗ് സെമിഫൈനൽ ആദ്യപാദം 27നു നടക്കാനിരിക്കുകയാണ്. മേയ് 15ന് ആണു ഫൈനൽ.