ഇന്ത്യൻ അണ്ടർ–16 താരങ്ങളെ തടഞ്ഞു വച്ചു

മോസ്കോ ∙ സെർബിയയിലേക്കുള്ള യാത്രാമധ്യേ ഇന്ത്യൻ അണ്ടർ–16 ഫുട്ബോൾ ടീം താരങ്ങളെ മോസ്കോ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. കുട്ടികളെ കടത്തുകയാണ് എന്നാരോപിച്ചാണ് റഷ്യൻ എയർലൈൻസ് അധികൃതർ ടീമിനെ ത‍ടഞ്ഞത്.

കൃത്യമായ രേഖകൾ കാണിച്ചിട്ടും ഇവരെ മണിക്കൂറോളം ചോദ്യം ചെയ്തു. ടീം മാനേജർ എല്ലാവരുടെയും ഉത്തരവാദിത്തം രേഖാമൂലം ഉറപ്പു നൽകിയതിനു ശേഷമാണ് പിന്നീട് യാത്രാനുമതി നൽകിയത്. സെർബിയ, തജിക്കിസ്ഥാൻ, ജോർദാൻ ടീമുകൾ കൂടി ഉൾപ്പെടുന്ന ടൂർണമെന്റിനു പോവുകയായിരുന്നു ഇന്ത്യൻ ടീം.