മാറ്റോസ് രാജിവച്ചു

ന്യൂഡൽഹി ∙ ഇന്ത്യൻ അണ്ടർ 19 ഫുട്ബോൾ ടീം കോച്ച് ലൂയീ നോർട്ടൻ ഡീ മാറ്റോസ് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ചുമതലയിൽനിന്നു നീക്കണമെന്ന മാറ്റോസിന്റെ അഭ്യർഥന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അംഗീകരിക്കുകയായിരുന്നു. 2017 അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചതു മാറ്റോസാണ്.  ഭാവിയിൽ മടങ്ങിയെത്തിയേക്കുമെന്നും മാറ്റോസ് സൂചിപ്പിച്ചു.