Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിക്കറ്റ് വിൽപന ആരംഭിച്ചു

kaloor-stadium മല്‍സരം നടക്കുന്ന കലൂർ സ്റ്റേഡിയം

കൊച്ചി ∙ ലാ ലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റിന്റെ ആവേശത്തിലേക്കു കേരളത്തെ ഉണർത്തി കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ബോക്സ് ഓഫിസ് ടിക്കറ്റ് വിൽപനയ്ക്കായി തുറന്നു. രാവിലെ 10 മുതൽ ആറു വരെയാണു ടിക്കറ്റ് വിൽപന. പുറമേ, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിലായി 14 കേന്ദ്രങ്ങളിൽക്കൂടി ടിക്കറ്റുകൾ നേരിട്ടു ലഭിക്കും. വിവരങ്ങൾക്കു ടോൾഫ്രീ നമ്പർ: 62355 44444. ഓൺലൈൻ ടിക്കറ്റുകൾ www.insider.in വെബ്സൈറ്റിലും പേയ് ടിഎമ്മിലും ലഭ്യമാണ്. ‌

സ്പാനിഷ് ക്ലബ് ജിറോണ എഫ്സി, ഓസ്ട്രേലിയൻ എ ലീഗ് ടീം മെൽബൺ സിറ്റി എഫ്സി എന്നിവയ്ക്കൊപ്പം കേരള ബ്ലാസ്റ്റേഴ്സും കളത്തിലിറങ്ങുന്ന ടൂർണമെന്റിനു നെഹ്റു സ്റ്റേഡിയമാണു വേദി. ആദ്യ മൽസരത്തിൽ 24 നു ബ്ലാസ്റ്റേഴ്സും മെൽബൺ സിറ്റി എഫ്സിയും ഏറ്റുമുട്ടും. 27 നു ജിറോണയും മെൽബൺ സിറ്റിയും തമ്മിലാണു പോരാട്ടം. 28 നു സമാപന മൽസരത്തിൽ ബ്ലാസ്റ്റേഴ്സും ജിറോണയും മികവു പരീക്ഷിക്കും.   

related stories