Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞപ്പടയെ ഞങ്ങൾക്കറിയാം: മെൽബൺ സിറ്റി ക്യാപ്റ്റൻ

scott-in-action സ്കോട്ട് ജയ്മീസൺ.

കൊച്ചി∙ ‘‘കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചു ഞങ്ങൾക്കറിയാം. ഐഎസ്എല്ലിനെക്കുറിച്ചും. ടിവിയി‍ൽ കാണാറുണ്ട്. ’’ പറയുന്നത് മെൽബൺ  എഫ്സി ക്യാപ്റ്റൻ സ്കോട്ട് ജയ്മീസൺ.  

സ്കോട്ട് മനോരമയോട്: ‘‘മഞ്ഞപ്പടയെക്കുറിച്ച് എനിക്കറിയാം. ശബ്ദഘോഷം ഉണ്ടാക്കുന്ന കാണികളാണവർ. ഇംഗ്ലിഷ്  ലീഗിലെ പ്രമുഖരിൽ ഒരാളായിരുന്ന ഡേവിഡ് ജയിംസിനെയും അറിയാം. 

കഴിഞ്ഞ സീസണിൽ ബെർബറ്റോവ് ഇവിടെ കളിക്കാനെത്തിയതും വലിയ വാർത്തയായിരുന്നു. ഇയാൻ ഹ്യൂമിനെയും എനിക്കറിയാം. പരിശീലന വേദിയായി ഞങ്ങൾക്ക് അനുവദിച്ച പനമ്പിള്ളി നഗർ ഗ്രൗണ്ട് രാജ്യാന്തര നിലവാരത്തിലുള്ളതാണ്. ഇന്ന് അവിടെ ഞങ്ങൾ പരിശീലനത്തിന് ഇറങ്ങും.  ’’

∙കൊച്ചിയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടോ?

‘‘കനത്ത മഴയിലേക്കാണു ഞങ്ങൾ വന്നിറങ്ങിയത്. ഇന്നലെ വെയിൽവന്നു. വെയിൽ ഞങ്ങൾക്കൊരു പ്രശ്നമല്ല. കടുത്ത ചൂട് ഓസ്ട്രേലിയക്കാർക്കു പുതുമയല്ല.  പക്ഷേ ഈ മഴ കടുപ്പം.’’

∙ഓസ്ട്രേലിയ പുറത്തായശേഷം ലോകകകപ്പിൽ ഏതു ടീമിനെ പിന്തുണച്ചു ഓസ്ട്രേലിയക്കാർ?

‘‘ഓസ്ട്രേലിയയിൽ ഒട്ടേറെ ക്രൊയേഷ്യക്കാരുണ്ട്. അവരുടെ ടീം ഫൈനലിലേക്ക് എത്തിയ വഴി ത്രസിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ ക്രൊയേഷ്യയെ പിന്തുണച്ചു.’’