Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പ് പ്രവചനം: സാംസങ് ടാബ് ത്രീ തൈക്കൂടം സ്വദേശി മാർട്ടിന്

mmonline-bismi-prediction കൊച്ചിയില്‍ മനോരമ ഓണ്‍ലൈനും ബിസ്മിയും ചേര്‍ന്നൊരുക്കിയ ലോകകപ്പ് ഫുട്ബോള്‍ ബിഗ് സ്ക്രീന്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് ഫൈനലിലെ വിജയിയെ പ്രവചിച്ച തൈക്കൂടം സ്വദേശി കെ.ജെ. മാര്‍ട്ടിന് ബിസ്മി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വി.എ. അജ്മല്‍ സമ്മാനം കൈമാറുന്നു. മനോരമ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ ബി. ബാലഗോപാല്‍ സമീപം.

കൊച്ചി∙ മനോരമ ഓണ്‍ലൈനും ബിസ്മി ഗ്രൂപ്പും ചേര്‍ന്നൊരുക്കിയ ലോകകപ്പ് ഫുട്ബോള്‍ ബിഗ് സ്ക്രീന്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ പ്രവചന മൽസര വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു. ഫ്രാൻസിന്റെ കിരീടവിജയം കൃത്യമായി പ്രവചിച്ച തൈക്കൂടം സ്വദേശി കെ.ജെ. മാര്‍ട്ടിനാണ് സാംസങ് ടാബ് ത്രീ സമ്മാനമായി ലഭിച്ചത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബിസ്മി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വി.എ. അജ്മല്‍ സമ്മാനം കൈമാറി. മനോരമ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ ബി. ബാലഗോപാല്‍ പങ്കെടുത്തു.

റഷ്യൻ ലോകകപ്പിന്റെ സെമി, ഫൈനൽ മൽസരങ്ങളുടെ ബിഗ് സ്ക്രീൻ പ്രദർശനമാണ് മനോരമ ഓൺലൈനും ബിസ്മി ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ചത്. വിവിധ കലാമൽസരങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച ബിഗ് സ്ക്രീൻ പ്രദർശനം കാണാൻ നൂറുകണക്കിനു പേരാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയത്. ഇവരിൽ പ്രവചന മൽസരത്തിൽ പങ്കെടുത്ത് ശരിയുത്തരം നൽകിയവരിൽനിന്നാണ് നറുക്കിട്ട് വിജയിയെ കണ്ടെത്തിയത്.