Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റയലും ബാർസയും തോറ്റു

FOC-SPO-SOC-MANCHESTER-UNITED-V-REAL-MADRID---INTERNATIONAL-CHAM

ലണ്ടൻ∙ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിനും ബാർസിലോനയ്ക്കും ഇന്റർനാഷനൽ ചാപ്യൻസ് കപ്പ് ഫുട്ബോളിൽ അടിതെറ്റി. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് 2–1നു റയലിനെ വീഴ്ത്തി. അലക്സിസ് സാഞ്ചസും ആൻദേർ ഹെറേറയുമാണു യുണൈറ്റഡിനായി ഗോൾ നേടിയത്.

കരിം ബെൻസേമയുടെ വകയായിരുന്നു റയലിന്റെ ആശ്വാസ ഗോൾ.  ഇറ്റാലിയൻ ക്ലബ് എഎസ് റോമയോട് 4–2നായിരുന്നു ബാർസിലോനയുടെ തോൽവി. സൂപ്പർ താരങ്ങൾക്കു വിശ്രമം നൽകിയ ബാർസ 2–1നു മുന്നിട്ടുനിന്ന ശേഷമാണു കീഴടങ്ങിയത്.