Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൂണി, എന്തൊരു അസിസ്റ്റ്! - വിഡിയോ

rooney-pass വെയ്ൻ റൂണി മൽസരത്തിനിടെ.

വാഷിങ്ടൻ ∙ അമേരിക്കൻ മേജർ ലീഗ് സോക്കറിൽ വെയ്ൻ റൂണി മാജിക്. അവസാന നിമിഷം പന്തുമായി കുതിച്ചു കയറിയ ഇംഗ്ലിഷ് താരം നൽകിയ അസിസ്റ്റിൽ പിറന്ന ഗോളിൽ ഡിസി യുണൈറ്റഡ് ഒർലാൻഡോയെ 3–2നു തോൽപിച്ചു.

ഇൻജുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ മൽസരം 2–2 എന്ന നിലയിൽ നിൽക്കവെയായിരുന്നു റൂണി തന്റെ മാറ്റു തെളിയിച്ചത്. കോർണറിൽനിന്നു കിട്ടിയ പന്തുമായി കുതിച്ചു കയറിയ ഒർലാൻഡോ താരം വിൽ ജോൺസനെ റൂണി മധ്യവരയ്ക്കടുത്ത് വച്ച് ടാക്കിൾ ചെയ്തു. ബോക്സിലേക്ക് റൂണി ഉയർത്തി നൽകിയ ക്രോസ് ലൂസിയാനോ അകോസ്റ്റ വലയിൽ എത്തിച്ചതോടെ ഡിസിക്കു ജയം. അകോസ്റ്റ ഇതോടെ ഹാട്രിക്കും തികച്ചു.

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും ഗോൾ സ്കോററായ റൂണി പിന്നീട് എവർട്ടനിൽ നിന്നാണ് അമേരിക്കൻ മേജർ ലീഗിലേക്കു ചേക്കേറിയത്.