Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെസ്സി ഡബിളിൽ ബാർസ

Lionel Messi

മഡ്രിഡ് ∙ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ടഗോൾ മികവിൽ ലാ ലിഗയിലെ ആദ്യ മൽസരത്തിൽ ബാർസിലോനയ്ക്കു ജയം. നൂകാംപിൽ നടന്ന മൽസരത്തിൽ അലാവെസിനെ 3–0നാണ് ബാർസ തകർത്തത്. ബ്രസീൽ താരം ഫിലിപ്പെ കുടിഞ്ഞോയും ബാർസയ്ക്കായി ഗോൾ നേടി. 64–ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് പ്രതിരോധനിരയ്ക്ക് ഇടയിലൂടെ ഗോൾ പോസ്റ്റിലേക്കു പായിച്ച മെസ്സി ബാർസയുടെ 6,000–ാം ലാ ലിഗ ഗോൾ നേടുന്ന താരം എന്ന ബഹുമതിയും സ്വന്തമാക്കി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ കുടിഞ്ഞോ 83–ാം മിനിറ്റിൽ ബാർസയുടെ ലീഡ് ഉയർത്തി (2–0). അധികസമയത്തു നേടിയ ഗോളോടെ മെസ്സി ബാർസയുടെ ഗോൾപട്ടിക പൂർത്തിയാക്കി (3–0). 

related stories