Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലിഗ: അത്‌ലറ്റിക്കോയ്ക്കും ബാർസയ്ക്കും ജയം

barcelona players ഗോൾ നേടിയ ബാർസിലോന താരങ്ങളുടെ ആഹ്ലാദം.

മഡ്രിഡ് ∙ ലാ ലിഗയിൽ ബാർസിലോനയ്ക്കും അത്‌ലറ്റിക്കോ മഡ്രിഡിനും ജയം. ഒസ്മാൻ ഡെംബലെയുടെ ഗോളിൽ (57–ാം മിനിറ്റ്) ബാർസ വല്ലഡോലിഡിനെ പരാജയപ്പെടുത്തി. മൽസരത്തിന്റെ അധിക സമയത്ത് വല്ലഡോലിഡ് താരം കെക്കോ നേടിയ ഗോൾ വിഎആർ പരിശോധനയിൽ ഓഫ് സൈഡ് വിധിച്ചതാണു ബാർസയുടെ ജയം ഉറപ്പിച്ചത്(1–0). 80–ാം മിനിറ്റിൽ ബാർസയുടെ ലുയി സുവാരെസിന്റെ ഗോളും വിഎആർ പരിശോധനയ്ക്കുശേഷം ഓഫ്സൈഡ് വിധിച്ചിരുന്നു. ആദ്യ മൽസരത്തിൽ സമനിലയിൽ കുരുങ്ങിയ അത്‌ലറ്റിക്കോ മഡ്രി‍ഡ് അന്റോയ്ൻ ഗ്രീസ്മെന്റെ ഗോളിലാണ് (63–ാം മിനിറ്റ്) റയോ വയ്യെകാനോയെ കീഴടക്കിയത് (1–0). മുന്നേറ്റനിര നിറം മങ്ങിയതിനാലാണ് അത്‌ലറ്റിക്കോ മഡ്രിഡിനു കൂടുതൽ ഗോൾ നേടാനാകാതെ പോയത്.

related stories