Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവെന്റസിനും നാപ്പോളിക്കും ജയം

Ronaldo ഗോൾ നേടിയ യുവെന്റസ് താരങ്ങളുടെ ആഹ്ലാദപ്രകടനം.

റോം ∙ ഇറ്റാലിയൻ സെരി എയിൽ യുവെന്റസിനു രണ്ടാം ജയം. ലാസിയോയെ 2–0നാണ് യുവെന്റസ് മറികടന്നത്. മിരാലേം ജാനിക് (30–ാം മിനിറ്റ്), മരിയോ മാൻസൂകിച്ച് (75–ാം മിനിറ്റ്) എന്നിവരാണു ലക്ഷ്യം കണ്ടത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണു മാൻസൂകിച്ചിന്റെ ഗോളിനു വഴിയൊരുക്കിയത്. ഡഗ്ലസ് കോസ്റ്റയുടെ ക്രോസിൽ നിന്ന് ഇറ്റാലിയൻ സെരി എയിലെ ആദ്യ ഗോൾ നേട്ടത്തിനരികിലെത്തി ക്രിസ്റ്റ്യാനോ. എന്നാൽ ക്രിസ്റ്റ്യാനോയുട കാലിൽത്തട്ടി ഉയർന്ന പന്ത് വോളിയിലൂടെ ഗോളാക്കാൻ മാൻസൂകിച്ചിനായിരുന്നു യോഗം.   തകർപ്പൻ പോരാട്ടത്തിനൊടുവിൽ എസി മിലാനെ 3–2നു മറികടന്ന നാപ്പോളിയും കരുത്തുകാട്ടി. 

related stories