Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം

kerala-blasters-logo

ഹുവാ ഹിൻ (തായ്‌ലൻഡ്) ∙ പുതിയ സീസണിനു മുന്നോടിയായി നടന്ന ആദ്യ സന്നാഹ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്വലവിജയം. തായ്‌ലൻഡിലെ ഹുവാ ഹിനിൽ നടന്ന പരിശീലനക്കളിയിൽ ബ്ലാസ്റ്റേഴ്സ് 4–1നു ബാങ്കോക്ക് എഫ്സിയെ തോൽപിച്ചു.

ലെൻ ഡോംഗൽ (17), മലയാളി താരം കണ്ണൂർ പയ്യന്നൂർ സ്വദേശി സഹൽ അബ്ദുസമദ് (70), സ്റ്റൊജാനോവിച് (73), ഖർപാൻ (80) എന്നിവരാണു ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. 86–ാം മിനിറ്റിൽ ബാങ്കോക്ക് എഫ്സിക്കു വേണ്ടി പുൻബൂൻചു ആശ്വാസഗോൾ കുറിച്ചു. 21 ദിവസം തായ്‌ലൻഡിൽ പരിശീലനം നടത്തുന്ന ബ്ലാസ്റ്റേഴ്സ് നാലു സന്നാഹ മൽസരങ്ങൾ കൂടി കളിക്കും. 29ന് കൊൽക്കത്തയിൽ നടക്കുന്ന പുതിയ സീസൺ കിക്കോഫ് മൽസരത്തിൽ എടികെയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.