Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെറുവിനെ വീഴ്ത്തി ജർമനി

Representational image

ബർലിൻ ∙ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മൽസരത്തിൽ പെറുവിനെതിരെ ജർമനിക്ക് 2–1 ജയം. 85–ാം മിനിറ്റിൽ അരങ്ങേറ്റ താരം നിക്കോ ഷൂൾസാണ് ജർമനിയുടെ വിജയഗോൾ നേടിയത്. കളിയുടെ ഗതിക്കെതിരായി 22–ാം മിനിറ്റിൽ ലൂയിസ് അഡിൻകുല പെറുവിനെ മുന്നിലെത്തിച്ചു.

രണ്ടു ജർമൻ താരങ്ങളെ മറികടന്ന കുതിപ്പിലായിരുന്നു ഗോൾ. എന്നാൽ മൂന്നു മിനിറ്റിനകം ജൂലിയൻ ബ്രാൻഡ് ജർമനിയെ ഒപ്പമെത്തിച്ചു. ഇടവേളയ്ക്കു ശേഷം പെറുവിനു വേണ്ടി ജെഫേഴ്സൻ ഫർഫാനും ജർമനിക്കു വേണ്ടി തിമോ വെർണറും ക്രോസ് ബാറിനു മുകളിലൂടെ അടിച്ച് അവസരങ്ങൾ പാഴാക്കി. 

 15 വാര അകലെ നിന്നു തൊടുത്ത ഷോട്ട് ഗോൾകീപ്പറുടെ കയ്യിലൂടെ വഴുതിയായിരുന്നു ഷൂൾസിന്റെ ഗോൾ. കഴിഞ്ഞ വാരം യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസിനെ സമനിലയിൽ പിടിച്ച ടീമിൽനിന്ന് അഞ്ചു മാറ്റങ്ങളുമായാണ് ജർമൻ കോച്ച് യോക്കിം ലോ ടീമിനെ ഇറക്കിയത്.