Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറ്റാലിയൻ ലീഗ്: റൊണാൾഡോയ്ക്കു ഗോളില്ല; ഡിബാലയ്ക്കു കളിയില്ല

Cristiano Ronaldo, Paulo Dybala  ഡിബാലയും റൊണാൾഡോയും

മിലാൻ ∙ രാജ്യാന്തര മൽസരങ്ങളുടെ ഇടവേളയ്ക്കുശേഷം ഇറ്റാലിയൻ ലീഗിൽ യുവെന്റസ് സാസ്വോളെയെ നേരിടാനിറങ്ങുമ്പോൾ ക്ലബിന്റെ സൂപ്പർ താരങ്ങൾക്കു രണ്ടു ലക്ഷ്യങ്ങൾ: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ഗോളടിക്കണം. പൗളോ ഡിബാലയ്ക്കു ഗോളടിക്കാൻ അവസരം കിട്ടണം. സെരി എയിൽ മൂന്നു മൽസരങ്ങൾക്കിറങ്ങിയ റൊണാൾഡോ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല. 

പോർച്ചുഗലിന്റെ രാജ്യാന്തര മൽസരങ്ങളിൽനിന്നു വിശ്രമം ചോദിച്ചു വാങ്ങിയ റൊണാൾഡോ വിനോദയാത്രയ്ക്കു പോവുകയായിരുന്നു. ഡിബാലയുടെ കാര്യം തികച്ചും കഷ്ടം. ആദ്യ കളിയിൽ മാത്രമാണ് അർജന്റീന താരത്തിനു ഫസ്റ്റ് ഇലവനിൽ അവസരം കിട്ടിയത്. ഇടയ്ക്ക് അർജന്റീനയുടെ രാജ്യാന്തര മൽസരങ്ങൾക്കു പോയെങ്കിലും അവിടെയും കോച്ച് ലയണൽ സ്കൊലാനി കൊളംബിയയ്ക്കെതിരെ പകരക്കാരനായാണ് ഇറക്കിയത്. ഡൈബാലയെപ്പൊലെ പ്രതിഭാസമ്പന്നനായ ഒരു കളിക്കാരനെ ഇങ്ങനെ ഇല്ലാതാക്കുന്നതിൽ കടുത്ത വിമർശനമുയരുന്നുണ്ട്.