Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇബ്ര വണ്ടർ; അ​ഞ്ഞൂറാം ഗോൾ

Zlatan Ibrahimovic

ലൊസാഞ്ചൽസ് ∙ അമേരിക്കൻ മേജർ ലീഗ് സോക്കറിൽ വീണ്ടും സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ അദ്ഭുത പ്രകടനം. ടൊറന്റോ എഫ്സിക്കെതിരെ വണ്ടർ ഗോളോടെ ഇബ്ര കരിയറിൽ അഞ്ഞൂറ് ഗോളുകളും തികച്ചു. മധ്യനിരയിൽനിന്ന് ഗോൾമുഖത്തേക്ക് ഉയർന്നുവന്ന പന്തിനെ ഇബ്ര കാലുയർത്തി ഗോളിലേക്കു കൊളുത്തിവിടുകയായിരുന്നു. മൽസരം 5–3ന് ലോസാഞ്ചൽസ് ഗാലക്സി തോറ്റെങ്കിലും ഇബ്രയുടെ ഗോൾ വൈറലായി. എംഎൽഎസ് സീസണിൽ ഇബ്രയുടെ 17–ാം ഗോളാണിത്. കരിയറിൽ ഇബ്ര ഇതോടെ അഞ്ഞൂറ് ഗോളുകളും തികച്ചു. ദേശീയ ടീമായ സ്വീഡനുവേണ്ടി 62 ഗോളുകൾ നേടിയ ഇബ്രയുടെ ക്ലബ് ഗോളുകൾ മാൽമോ എഫ്സി, അയാക്സ്, യുവെന്റസ്, ഇന്റർ മിലാൻ, ബാർസിലോന, എസി മിലാൻ, പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റ‍ഡ്, ഗാലക്സി ടീമുകൾക്കു വേണ്ടിയാണ്. സജീവ ഫുട്ബോളിലെ ഗോൾ നേട്ടത്തിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമാണ് ഇപ്പോൾ ഇബ്രാഹിമോവിച്ചിനു മുന്നിലുള്ളത്.