Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലൈൻഡ് ഫുട്ബോൾ: ഇന്ത്യയ്ക്കു വിജയം

blind-football കണ്ണടച്ചു പോകാതെ: കൊച്ചിയില്‍ രാജ്യാന്തര ബ്ലൈന്‍ഡ് ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യയുടെ കിലിങ്ങിന്റെ ഗോള്‍ശ്രമം തടയാന്‍ ശ്രമിക്കുന്ന ഓസ്ട്രേലിയയുടെ ആന്‍ഡ്രൂ ക്ലോസെ. ചിത്രം: മനോരമ

കൊച്ചി ∙ ഓസ്ട്രേലിയയ്ക്ക് എതിരായ രാജ്യാന്തര ബ്ലൈൻഡ് ഫുട്ബോൾ സൗഹൃദ മൽസര പരമ്പരയിൽ ഇന്ത്യയ്ക്കു വിജയത്തുടക്കം (2-0). മലയാളി താരം സി.എസ്. ഫൽഹാന്റെയും (7) മേഘാലയ സ്വദേശി ക്ലിങ്സന്റെയും (9) ഗോളുകളിൽ ആദ്യപകുതിയിൽ തന്നെ ഇന്ത്യ വിജയം ഉറപ്പിച്ചു. ഫൽഹാനാണു കളിയിലെ മികച്ച താരം. 

ആദ്യ രാജ്യാന്തര മൽസരം കളിക്കുന്ന ഓസീസ് ലോക റാങ്കിങ്ങിൽ 29-ാം സ്ഥാനക്കാരായ ഇന്ത്യ പ്രതീക്ഷിച്ചതിലേറെ കടുത്ത പ്രതിരോധമാണു കാഴ്ചവച്ചത്. അടുത്ത മൽസരം നാളെ.