Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനെ പരിശീലകനാക്കരുത്: ഓബമെയാങ്

aubameyang ഓബമെയാങ്

ജൊഹന്നാസബർഗ്∙ തന്റെ അച്ഛൻ പിയറി ഓബാമെയെ ഗാബൺ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനാക്കി നിയമിക്കാനുള്ള ഗാബൺ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനത്തിനെതിരെ പ്രീമിയർ ലീഗ് ക്ലബ് ആർസനൽ താരം പിയറി ഓബമെയാങ്. മുൻ ഗാബൺ ക്യാപ്റ്റൻമാരായ ഓബാമെയെയും ഡാനിയൽ കസിനെയും ടീമിന്റെ സംയുക്ത പരിശീലകരായി നിയമിച്ച നടപടിയാണ് ഗാബൺ ക്യാപ്റ്റൻ കൂടിയായ ഓബമെയാങിനെ ചൊടിപ്പിച്ചത്. രോഗബാധിതനായ പിതാവിന്റെ രോഗവിവരങ്ങളെക്കുറിച്ച് ഫുട്ബോൾ ഫെഡറേഷൻ തിരക്കി‍യില്ലെന്നും ഇത്തരം നലപാടുകളിൽ അസംതൃപ്തനാണെന്നുമാണു താരത്തിന്റെ വാദം. തന്റെ അച്ഛന് ഈ ജോലി ആവശ്യമില്ലെന്നും ഓബമെയാങ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.