Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലൈൻഡ് ഫുട്ബോൾ: ഇന്ത്യയ്ക്ക് ജയം,പരമ്പര

Football-Logo

കൊച്ചി∙ മേഘാലയക്കാരൻ കിളിങ് മരാക്കിന്റെ ഹാട്രിക്കിൽ ഓസ്ട്രേലിയയെ 5–0നു തകർത്ത് രാജ്യാന്തര ബ്ലൈൻ‍ഡ് ഫുട്ബോൾ പരമ്പര ഇന്ത്യ 2–0നു സ്വന്തമാക്കി. കൊച്ചി മട്ടാഞ്ചേരി സ്വദേശി ഫൽഹാൻ ഡബിളും നേടി. 9, 14, 39 മിനിറ്റുകളിലായിരുന്നു കിളിങ് മരാക്കിന്റെ ഗോളുകൾ. 

മൂന്നാം മിനിറ്റിൽ ആദ്യ ഗോൾ നേടി ഇന്ത്യയുടെ ഗോൾ വേട്ടയ്ക്കു തുടക്കമിട്ട ഫൽഹാൻ 38–ാം മിനിറ്റിൽ തന്റെ രണ്ടാം ഗോളും നേടി. കാഴ്ചശക്തി ഇല്ലാത്തവർക്കുള്ള ഫുട്ബോൾ കിരീടം കാഴ്ചവൈകല്യമുള്ള സബ്കലക്ടർ പാട്ടീൽ പാഞ്ജാൽ സിങ് കൈമാറി. മേയർ സൗമിനി ജെയിൻ, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി എന്നിവർ പങ്കെടുത്തു. 

കാഴ്ചയില്ലെങ്കിലും കിലുക്കമുള്ള പന്തിനെ കാലുകളിൽ കൊരുത്തിട്ട് ഉജ്വല നീക്കങ്ങൾ നടത്തിയ ഇന്ത്യ‍ൻ ടീം ഓസ്ട്രേലിയയെ ഞെട്ടിക്കുകയായിരുന്നു.