Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇബ്രാഹിമോവിച്ച് ലൊസാഞ്ചലസ് വിട്ടേക്കും

Zlatan Ibrahimovic സ്‌ലാറ്റൻ ഇബ്രാഹിമോവിച്ച്

ലൊസാഞ്ചലസ് ∙ സ്വീഡൻ സൂപ്പർ താരം സ്‌ലാറ്റൻ ഇബ്രാഹിമോവിച്ചിന് ലൊസാഞ്ചലസ് ഗാലക്സിയും മടുത്തു തുടങ്ങിയെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ മാർച്ചിൽ പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസറ്റർ യുണൈറ്റഡിൽനിന്ന് അമേരിക്കൻ മേജർ ലീഗ് സോക്കറിലേക്കു കൂടുമാറിയ ഇബ്രഹിമോവിച്ച് 22 കളിയിൽ 17 ഗോളടിച്ചു തിളങ്ങിനിൽക്കുകയാണെങ്കിലും ക്ലബ്ബിന്റെ മോശം പ്രകടനമാണ് ഇബ്രയെ നിരാശപ്പെടുത്തുന്നത്. പോയിന്റ് പട്ടികയുടെ ആദ്യ സ്ഥാനങ്ങളിൽ ക്ലബ്ബിന് ഇനിയും ഇടം പിടിക്കാനായിട്ടില്ല. ക്ലബ്ബുമായി 2019 വരെ കരാറുണ്ടെങ്കിലും അമേരിക്കൻ ലീഗിലെ ഭാവി എന്താകുമെന്നു തനിക്കറിയില്ല എന്ന് ഇബ്ര വ്യക്തമാക്കി.