Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെൽസിക്ക് ഗോൾരഹിത സമനില

chelsea-logo

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഈ സീസണിൽ ചെൽസി ആദ്യമായി പോയിന്റ് നഷ്ടമാക്കി. വെസ്റ്റ്ഹാം യുണൈറ്റഡുമായി ഗോൾരഹിത സമനിലയിൽ പിരിയേണ്ടിവന്ന നീലപ്പടയ്ക്ക് ഒരു പോയിന്റ് മാത്രം. വെസ്റ്റ്ഹാമിന്റെ മൈതാനത്തു നടന്ന പോരാട്ടത്തിൽ, ആതിഥേയർ രണ്ടുവട്ടം മുന്നിലെത്താൻ സാധ്യത തെളിഞ്ഞതാണ്. എന്നാൽ, വെസ്റ്റ്ഹാം താരം മിഷെൽ അന്റോണിയോ രണ്ട് അവസരങ്ങളും നഷ്ടപ്പെടുത്തി.

ലിവർപൂളിനെ മറികടന്നു പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താൻ രണ്ടുഗോൾ വ്യത്യാസത്തിൽ വിജയം വേണ്ടിയിരുന്ന ചെൽസിയാണു നാട്ടുകാരായ വെസ്റ്റ്ഹാമിനു മുന്നിൽ കളിമറന്നത്. ആറു കളിയിൽ 18 പോയിന്റുമായി ലിവർപൂളാണ് ഒന്നാമത്.