Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ – ചൈന ഫുട്ബോൾ 13 ന്

Representational image

ന്യൂഡൽഹി∙ ഇന്ത്യ –ചൈന സൗഹൃദ ഫുട്ബോൾ മൽസരം ഈ മാസം 13 ന് ചൈനയിൽ നടക്കും. സാഫ് കപ്പിൽ ഇന്ത്യക്കു വേണ്ടി കളിച്ച അണ്ടർ 23 കളിക്കാരിൽ പതിമൂന്നുപേരെ കോച്ച്  സ്റ്റീഫൻ കോ‍ൺസ്റ്റന്റൈൻ ക്യാംപിലേക്ക് വിളിച്ചിട്ടുണ്ട്. ഷൂസൗ ഒളിംപിക് സ്പോർട്സ് സെന്ററിലാണ് കളി. ആദ്യമായാണ് ഫുട്ബോൾ മൽസരത്തിനായി ഇന്ത്യൻ ടീം ചൈന സന്ദർശിക്കുന്നത്. 1997  ൽ കൊച്ചിയിൽ നടന്ന നെഹ്റുകപ്പിലാണ് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയത്.ന്യൂഡൽഹിയിൽ ക്യാംപിലേക്ക് 29 പേരെ വിളിച്ചിട്ടുണ്ട്. മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും ടീമിലുണ്ട്.