Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോകുലത്തിന്റെ കളി: ടിക്കറ്റ് നിരക്കുകളായി

gokulam-kerala-fc

കോഴിക്കോട് ∙ ഗോകുലം കേരള എഫ്സിയുടെ ഐ ലീഗ് ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 50 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. 75 രൂപയുടെയും 150 രൂപയുടെയും ദിവസ ടിക്കറ്റുകളുമുണ്ട്. സീസൺ ടിക്കറ്റുകൾക്ക് 300, 500, 700 എന്നിങ്ങനെയാണു നിരക്ക്. കോർപറേഷൻ സ്റ്റേഡിയത്തിലാണു മത്സരങ്ങൾ. ആദ്യ കളി 27നു കൊൽക്കത്ത മോഹൻ ബഗാനെതിരെ. ആകെ 10 കളികൾ കോഴിക്കോട്ടുണ്ട്.  ടിക്കറ്റുകൾ പേയ്ടിഎം ആപ്പിലൂടെയും സൈറ്റിലൂടെയും വാങ്ങാം. ഗോകുലത്തിന്റെ ഓഫിസുകളിലും ടിക്കറ്റ് കിട്ടും.