Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

400! ഗോളടിയിൽ ക്രിസ്റ്റ്യാനോയ്ക്ക് റെക്കോർഡ്

Cristiano Ronaldo ഗോൾ നേടിയ റൊണാൾഡോയുടെ ആഹ്ലാദം

ടൂറിൻ∙ യൂറോപ്പിലെ അഞ്ചു പ്രമുഖ ഫുട്ബോൾ ലീഗുകളിൽനിന്ന് 400 ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. ഇറ്റാലിയൻ സെരി എ മൽസരത്തിൽ ജിനോവയ്ക്കെതിരായ ഗോൾ നേട്ടത്തോടെയാണ് ക്രിസ്റ്റ്യാനോ റെക്കോർഡിലെത്തിയത്. യുവെന്റസിനായി 5 (സെരി എ), റയലിനായി 311 (ലാലിഗ), മാഞ്ചസ്റ്റർ യുണൈറ്റഡിനായി 84 (ഇംഗ്ലിഷ് പ്രീമിയർ ലീഗ്) എന്നിങ്ങമനെയാണു ക്രിസ്റ്റ്യാനോയുടെ ഗോൾനേട്ടം. 

ക്രിസ്റ്റ്യാനോയുടെ ഗോളിൽ  മുന്നിലെത്തിയ യുവെന്റസിനെ ഡാനിയൽ ബെസ്സയുടെ ഗോളിൽ ജിനോവ 1–1 സമനിലയിൽ തളച്ചിരുന്നു. സീസണിൽ ആദ്യമായാണു യുവെന്റസ് പോയിന്റ് നഷ്ടമാക്കുന്നത്.