Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഎഫ്സി കപ്പ്: ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ 18–0 വിജയം

Representational image

ചോൻബുരി (തായ്‌ലൻഡ്)∙ എഎഫ്സി കപ്പ് അണ്ടർ–19 ചാംപ്യൻഷിപ്പിന്റെ യോഗ്യതാ മൽസരത്തിൽ ഇന്ത്യൻ വനിതകൾ 18–0ന് പാക്കിസ്ഥാനെ തകർത്തു. സ്ട്രൈക്കർ രേണു അഞ്ചു ഗോളടിച്ചു. രണ്ടാം പകുതിയിൽ പകരക്കാരിയായി എത്തിയ രേണു 52, 54, 75, 89, 90 മിനിറ്റുകളിലാണു ഗോൾ നേടിയത്. ആദ്യ പകുതിയിൽ 9–0ന് മുന്നിലായിരുന്ന ഇന്ത്യയ്ക്കു മുന്നിൽ പാക്കിസ്ഥാൻ തീർത്തും നിഷ്പ്രഭമായിപ്പോയി.