Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിഫ റാങ്ക്: ബൽജിയം ഒന്നാമത്

FBL-WC-2018-MATCH63-BEL-ENG

സൂറിക്ക് ∙ ലോകചാംപ്യന്മാരായ ഫ്രാൻസിനെ ഒരു പോയിന്റിനു പിന്തള്ളി ബൽജിയം ഫിഫ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം പോയിന്റ് നിലയിൽ തുല്യരായിരുന്ന ബൽജിയവും ഫ്രാൻസും ഈ മാസം നേടിയത് ഒരു ജയവും സമനിലയും.

പക്ഷേ, റാങ്കിങ് പോയിന്റ് കണക്കാക്കുന്ന ഫോർമുല അനുസരിച്ച് 1733 പോയിന്റോടെ ബൽജിയം ഒന്നാമതെത്തി. 1722 പോയിന്റുള്ള ഫ്രാൻസ് രണ്ടാം സ്ഥാനക്കാരായി. 97–ാം സ്ഥാനത്തായിരുന്ന ഇന്ത്യ തൽസ്ഥാനം നിലനിർത്തി. ഇംഗ്ലണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമത് എത്തി. യുറഗ്വായ് ഒരു സ്ഥാനം നഷ്ടപ്പെട്ട് ആറാമതായി. ബ്രസീലും ക്രൊയേഷ്യയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. പോർച്ചുഗൽ (7), സ്വിറ്റ്സർലൻഡ് (8), സ്പെയിൻ (9), ഡെന്മാർക്ക് (10) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.