Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേഷൻസ് ലീഗ്: ക്രിസ്റ്റ്യാനോയില്ലാതെ വീണ്ടും പോർച്ചുഗൽ

Cristiano Ronaldo

ലിസ്ബൻ ∙ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകുന്നു. ഈ മാസം ഇറ്റലിക്കും പോളണ്ടിനുമെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് മൽസരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിൽ കോച്ച് ഫെർണാണ്ടോ സാന്റോസ് ക്രിസ്റ്റ്യാനോയെ ഉൾപ്പെടുത്തിയില്ല. ലോകകപ്പിനു ശേഷം നേഷൻസ് ലീഗിനുള്ള ദേശീയ ടീമിൽ മുൻപു രണ്ടു വട്ടവും ക്രിസ്റ്റ്യാനോയെ ഉൾപ്പെടുത്തിയിരുന്നില്ല. 

  ഇറ്റാലിയൻ ക്ലബ് യുവെന്റസുമായി പൊരുത്തപ്പെടുന്നതിനു സമയം ലഭിക്കാനാണു ക്രിസ്റ്റ്യാനോയ്ക്ക് അവധി അനുവദിച്ചതിന് എന്നാണു കോച്ച് അന്നു പ്രതികരിച്ചിരുന്നത്. 

 മാർച്ചിൽ നടക്കുന്ന അടുത്ത മൽസരത്തിനുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തുമോ എന്നതും സാന്റോസ് വ്യക്തമാക്കിയില്ല. പോർച്ചുഗലിനു വേണ്ടി ഏറ്റവും കൂടുതൽ മൽസരങ്ങളും ഗോളുകളും നേടിയ താരമാണ് 33കാരനായ ക്രിസ്റ്റ്യാനോ. 154 മൽസരങ്ങളിൽ 85 ഗോൾ.