Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരുക്കു മാറി, മെസ്സി റെഡി! ലാലിഗയിൽ ഇന്നിറങ്ങിയേക്കും

Lionel Messi

ബാർസിലോന ∙ റയൽ ബെറ്റിസിനെതിരെ ഇന്നു നടക്കുന്ന ലാ ലിഗ ഫുട്ബോൾ മൽസരത്തിൽ ലയണൽ മെസ്സിയും സാമുവൽ ഉംറ്റിറ്റിയും ബാർസിലോന നിരയിൽ കളിച്ചേക്കും. ഒക്ടോബർ 20ന് സെവിയ്യയ്ക്കെതിരായ കളിക്കിടെ കൈയ്ക്കു പൊട്ടലേറ്റതിനുശേഷം മെസ്സിയും സെപ്റ്റംബറിൽ കാൽമുട്ടിനു പരുക്കേറ്റ ശേഷം ഉംറ്റിറ്റിയും വിശ്രമത്തിലാണ്. 

ബെറ്റിസിനെതിരായ മൽസരത്തിനുള്ള ടീമിൽ ഇരുവരെയും ഉൾപ്പെടുത്തിയ കോച്ച്  വെൽവെർദെ,  ഓസുമാനെ ഡെംബലെയെ ടീമിൽനിന്ന് ഒഴിവാക്കി.