Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛേത്രിക്ക് പരുക്ക്; സൗഹൃദമൽസരത്തിൽ കളിക്കില്ല

sunil-chhetri

ന്യൂഡൽഹി∙ കാൽക്കുഴയ്ക്ക് പരുക്കേറ്റ സുനിൽഛേത്രി ജോർദാനെതിരായ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മൽസരത്തിൽ ഇന്ത്യയ്ക്കു വേണ്ടി ഇറങ്ങില്ല. ബ്ലാസ്റ്റേഴ്സുമായി കഴിഞ്ഞയാഴ്ച നടന്ന കളിക്കിടെയാണ് ഛേത്രിക്കു പരുക്കേറ്റത്. 

രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നാണ് മെഡിക്കൽ റിപ്പോർട്ടെന്ന് ടീം ഫിസിയോ ജിജി ജോർജ് പറഞ്ഞു. 

ഈ മാസം 17 നാണ് മൽസരം. ടീം 15 നു പുറപ്പെടും.