Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈ ബൈ റൂണി! വിടവാങ്ങൽ മൽസരത്തിൽ ഇംഗ്ലണ്ടിന് 3–0 ജയം

wayne-rooney-farewell മൽസരത്തിനു മുൻപായി ഉപഹാരം സ്വീകരിച്ച ശേഷം വെയ്ൻ റൂണി

ലണ്ടൻ ∙ വെയ്ൻ റൂണിക്ക് ഇംഗ്ലിഷ് യുവനിരയുടെ വിജയസമ്മാനം. റൂണിയുടെ വിടവാങ്ങൽ മൽസരത്തിൽ ഇംഗ്ലണ്ട് 3–0ന് യുഎസ്എയെ തകർത്തു. വെംബ്ലിയിൽ ജെസെ ലിങാർഡ്, ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, കല്ലം വിൽസൻ എന്നിവരാണ് വിടവാങ്ങൽ മനോഹരമാക്കിയത്. റൂണി പകരക്കാരനായാണ് ഇറങ്ങിയത്.

റൂണിക്കൊപ്പം ക്യാപ്റ്റൻ ഹാരി കെയ്നും ആദ്യ പകുതിയിൽ ബെഞ്ചിലിരുന്നു. ടീം രണ്ടു ഗോൾ ലീഡ് നേടിയ ശേഷമാണ് ഇരുവരും ഇറങ്ങിയത്.  ലൈപ്സിഷിൽ യുവനിരയുടെ കരുത്തിലാണ് ജർമനിയും റഷ്യയെ 3–0നു തകർത്തു വിട്ടത്. ലോകകപ്പ് ടീമിൽ ഇടം കിട്ടാതിരുന്ന ലെറോയ് സാനെ ജർമനിക്കു വേണ്ടി ഗോൾ നേടി. നിക്ലാസ് സ്യൂൾ, സെർജി നാബ്രി എന്നിവരാണ് മറ്റു സ്കോറർമാർ.