Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാം, മത്തേയസിനെ നാളെ കൊച്ചിയിൽ

Lothar-Matthaus ലോതർ മത്തേയസ്

കൊച്ചി ∙ ജർമൻ ഫുട്ബോൾ ഇതിഹാസം ലോതർ മത്തേയസ് നാളെ കൊച്ചിയിൽ. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കായി ജർമനിയിലെ ബുന്ദസ്‌ലിഗയും ഐഎംജി റിലയൻസും കൈകോർക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. നഗരത്തിൽ ഐഎംജി റിലയൻസ് യൂത്ത് ഫുട്ബോൾ വേദിയിൽ എത്തിയശേഷം വൈകിട്ട് കലൂർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ്–ജംഷഡ്പൂർ എഫ്സി ഐഎസ്എൽ മൽസരവും മത്തേയസ് കാണും.

പശ്ചിമ ജർമനിയെ 1990 ലോകകപ്പ് വിജയത്തിലേക്കു നയിച്ച ക്യാപ്റ്റൻ, 1990ലെ യൂറോപ്യൻ ഫുട്ബോളർ, ഫിഫയുടെ പ്രഥമ ലോകഫുട്ബോളർ (1991) എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണു മത്തേയസ് (57). ജർമനിക്കായി ഏറ്റവുമധികം രാജ്യാന്തര മൽസരം (150) കളിച്ച താരം എന്ന നേട്ടവുമുണ്ട്.

ലോതർ ഹെർബെർട് മത്തേയസ്

കളിസ്ഥാനം: മിഡ്ഫീൽഡർ, സ്വീപ്പർ
വയസ്സ്: 57
ഉയരം: 5 അടി 9 ഇഞ്ച്

നേട്ടങ്ങൾ

1990 ഫിഫ ലോകകപ്പിൽ പശ്ചിമ ജർമനിയെ കിരീടത്തിലേക്കു നയിച്ചു.
1991 യൂറോപ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ
1991 ഫിഫ ഫുട്ബോളർ ഓഫ് ദി ഇയർ (ആദ്യ പുരസ്കാരം. ഈ പുരസ്കാരം ഇതുവരെ നേടിയ ഏക ജർമൻ താരവും മത്തേയസ് ആണ്)

അഞ്ച്

1982, 1986, 1990, 1994, 1998 ലോകകപ്പുകളിൽ കളിച്ചു. 5 ലോകകപ്പുകൾ കളിച്ച ഏകതാരമെന്ന റെക്കോർഡിന് 2018 ലോകകപ്പ് വരെ അവകാശി. റഷ്യ ലോകകപ്പ് കളിച്ച മെക്സിക്കോ താരം റാഫേൽ മാർക്കസ് ഇക്കുറി ഒപ്പമെത്തി.