Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോക്ക ജൂനിയേഴ്സിനെ തോൽപ്പിച്ച് റിവർപ്ലേറ്റിനു കോപ്പ ലിബർട്ടഡോറസ്

Players of River Plate celebrate with the trophy റിവർപ്ലേറ്റ് താരങ്ങൾ ലിബർട്ടഡോറസ് കിരീടവുമായി

മഡ്രിഡ്∙ ബോക്ക ആരാധകരുടെ ആഘോഷത്തിന് റിവർപ്ലേറ്റ് റീത്തു വച്ചു! ഒരു ഗോളിനു പിന്നിലായ ശേഷം പൊരുതിക്കയറിയ റിവർപ്ലേറ്റിന് തെക്കേ അമേരിക്കൻ ക്ലബ് രാജാക്കൻമാർ. അധികസമയത്തേക്കു നീണ്ട ഫൈനലിൽ ചിരവൈരികളായ ബോക്ക ജൂനിയേഴ്സിനെ 3–1നാണ് റിവർ കീഴടക്കിയത്. ഇരുപാദങ്ങളിലുമായി സ്കോർ 5–3. ആരാധകരുടെ അക്രമം മൂലം ബ്യൂനസ് ഐറിസിൽ നിന്നു മാറ്റിവച്ച ഫൈനലിന് ഇതോടെ അവസാനം. 

ആദ്യം ഗോളടിച്ചത് ബോക്ക. ദാരിയോ ബെനെഡെറ്റോ പന്തിനെ വലയിലെത്തിച്ചു. 

68–ാം മിനിറ്റിൽ മികച്ച ടീം മുന്നേറ്റത്തിൽ നിന്നു ലൂക്കാസ് പ്രാറ്റോയുടെ ഗോളിൽ റിവർ ഒപ്പം. ഇൻജറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ബോക്ക താരം വിൽമർ ബാരിയോസ് പുറത്തു പോയത് അധികസമയത്ത് റിവർപ്ലേറ്റിന് ആനുകൂല്യമായി.109–ാം മിനിറ്റിൽ കൊളംബിയൻ താരം യുവാൻ ക്വിന്ററോയുടെ ഉജ്വല ഫിനിഷിൽ റിവർ ലീഡെടുത്തു. അവസാന മിനിറ്റിൽ ബോക്ക ഗോൾകീപ്പർ അർമാനി വരെ അപ്പുറം പോയി നിൽക്കെ ഗോൺസാലോ മാർട്ടിനെസ് ഒഴിഞ്ഞ വലയിൽ പന്തെത്തിച്ചതോടെ റിവർ ജയമുറപ്പിച്ചു.