Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൊണാൾഡോ മെസ്സിയോട്: ‘ഇറ്റലിയിലേക്കു വരൂ..!’

messi-ronaldo.jpg.image.784.410

മിലാൻ∙ ലയണൽ മെസ്സി ഇറ്റാലിയൻ ലീഗിലേക്കു കളിക്കാൻ വരുന്നത് തനിക്കിഷ്ടമാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് ഇപ്പോൾ യുവെന്റസിന്റെ താരമായ റൊണാൾഡോ മെസ്സിയെ ഇറ്റലിയിലേക്കു ക്ഷണിച്ചത്. ‘‘മെസ്സി ഇങ്ങോട്ടു വരണം എന്നാണ് എന്റെ ആഗ്രഹം. എന്നപ്പോലെ അദ്ദേഹവും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുമെന്ന് ഞാൻ കരുതുന്നു. ഇനി അല്ല സ്പെയിനിൽ തന്നെ തുടരാനാണ് ആഗ്രഹമെങ്കിൽ അതു ഞാൻ മാനിക്കുകയും ചെയ്യുന്നു’’– ക്രിസ്റ്റ്യാനോ പറഞ്ഞു. 

മെസ്സിയെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ക്രിസ്റ്റ്യാനോയുടെ മറുപടിയിങ്ങനെ:‘അതിനെക്കാളും മെസ്സി എന്നെ മിസ് ചെയ്യുന്നുണ്ടാകും. ഞാൻ പോർച്ചുഗലിലും ഇംഗ്ലണ്ടിലും സ്പെയിനിലും ഇറ്റലിയിലും കളിച്ചു. മെസ്സി ഇപ്പോഴും സ്പെയിനിൽ തന്നെ. 

മെസ്സി ഒന്നാന്തരം ഫുട്ബോളറാണ്. നല്ല മനുഷ്യനാണ്. പക്ഷേ ഞാൻ വെല്ലുവിളികൾ കൂടുതൽ ഇഷ്ടപ്പെടുന്നയാളാണ്..’’

സ്പെയിനിലെ സൗകര്യങ്ങൾ വിട്ട് ഇറ്റലിയിലേക്കു വന്നെങ്കിലും ഇവിടെയും താൻ അതുല്യനായ കളിക്കാരനാണെന്ന് തെളിയിച്ചെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.