Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലിഗയിൽ സെൽറ്റയെ വീഴ്ത്തി മെസ്സി, ബാർസ; പോയിന്റ് പട്ടികയിൽ ഒന്നാമത്

La Liga - Lionel Messi മെസ്സി ഗോൾ നേടുന്നു

ബാർസിലോന ∙ സെൽറ്റ വിഗോയെ 2–0നു തോൽപിച്ച് ബാർസിലോന ഈ വർഷാന്ത്യം സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഒസുമാനെ ഡെംബലെ (10), ലയണൽ മെസ്സി (45) എന്നിവരുടെ ഗോളുകളിലാണു നിലവിലെ ചാംപ്യന്മാരുടെ വിജയം. ഡെംബലെയുടെ ഗോളിനു വഴിയൊരുക്കിയതും മെസ്സിയാണ്.

അതേസമയം, മുൻപു 4 തവണ ബാർസയുടെ ഹോംഗ്രൗണ്ടായ നൂകാംപിൽ കളിച്ചപ്പോൾ 18 ഗോൾ വഴങ്ങിയിട്ടുള്ള സെൽറ്റ വിഗോ ഇത്തവണ മികച്ച പ്രതിരോധമാണു കാഴ്ചവച്ചത്. 37 പോയിന്റുമായാണു ബാർസ ഒന്നാം സ്ഥാനത്തു തുടരുന്നത്. രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മഡ്രിഡിനെക്കാൾ 3 പോയിന്റ് ലീഡ്. 56–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ഗോളാക്കി അന്റോയ്ൻ ഗ്രീസ്മെൻ അത്‌ലറ്റിക്കോ മഡ്രിഡിനു വിജയം സമ്മാനിച്ചു.