Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹസാഡിനു ഡബിൾ; ചെൽസിക്കു വിജയം

hazard വാറ്റ്ഫഡ് ഗോളി ബെൻഫോസ്റ്ററെ മറികടന്ന് ചെൽസി താരം ഏദൻ ഹസാഡ് (വലത്) ഗോൾ നേടുന്നു.

ലണ്ടൻ ∙ ഏദൻ ഹസാഡിന്റെ മിന്നും ഡബിളിൽ വാറ്റ്ഫഡിനെ 2–1നു തോൽപിച്ച് ചെൽസി ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ തിരിച്ചുവരവ് ഗംഭീരമാക്കി. കഴിഞ്ഞ വാരാന്ത്യം ലെസ്റ്റർ സിറ്റിയോട് സ്വന്തം മൈതാനത്തു തോറ്റതിന്റെ ക്ഷീണം തീർക്കുന്ന വിജയം. ജയത്തോടെ പോയിന്റ് പട്ടികയിൽ നീലപ്പട നാലാം സ്ഥാനം നിലനിർത്തി. ഒന്നാമതുള്ള ലിവർപൂളിനെക്കാൾ 11 പോയിന്റ് കുറവ്.

വാറ്റ്ഫഡ് ഡിഫൻഡർ ക്രിസ്റ്റ്യൻ കബാസെലെയ്ക്കു പരുക്കേറ്റതു കളിയുടെ തിളക്കം കുറച്ചു. ഗോൾപോസ്റ്റിൽ ഇടിച്ചു വീണിട്ടും കളി തുടരാൻ ശ്രമിച്ച കബാസെലെയെ ഓക്സിജൻ നൽകി സ്ട്രെക്ചറിലാണു പുറത്തേക്കു മാറ്റിയത്.

രണ്ടു പകുതികളിലായാണു ചെൽസിയുടെ ബൽജിയം സൂപ്പർ താരം ഹസാഡ് ഗോൾ നേടിയത്. ഒന്നാം പകുതിയുടെ ഇൻജറി ടൈമിൽ മിഡ്ഫീൽഡർ മറ്റിയോ കൊവാച്ചിച്ചിന്റെ പാസിൽനിന്നായിരുന്നു ആദ്യഗോൾ. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ വാറ്റ്ഫഡിന്റെ അർജന്റീന മിഡ്ഫീൽഡർ റോബർട്ടോ പെരേരയുടെ സൂപ്പർ വോളി ഗോളിലൂടെ വാറ്റ്ഫഡ് സമനില പിടിച്ചു. പിന്നാലെ ലഭിച്ച സ്പോട് കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹസാഡ് ചെൽസിക്കു വിജയം സമ്മാനിച്ചു.