sections
MORE

സ്പാനിഷ് ലീഗ്: മെസി, സ്വാരെസ് ഇല്ലാതെ ഇറങ്ങിയ ബാർസ ലെവാന്തെയോട് തോറ്റു

Leonal-Messi
SHARE

വലൻസിയ∙ സ്പാനിഷ് കിങ്സ് കപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടർ ആദ്യപാദത്തിൽ ബാർസിലോനയ്ക്കു തോൽവി. ലയണൽ മെസ്സി, ലൂയി സ്വാരെസ് തുടങ്ങിയ പ്രമുഖരുടെ അഭാവത്തിൽ ഇറങ്ങിയ ക്ലബ്ബിനെ ലെവാന്തെയാണ് 2–1നു തോൽപിച്ചത്.

നാലാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന് എറിക് കബാസോയാണ് ലെവാന്തെയുടെ ആദ്യഗോൾ നേടിയത്. റയൽ മഡ്രിഡിൽനിന്ന് വായ്പക്കരാറിൽ ലെവാന്തെയിലെത്തിയ ബോറ്യ മയോറാൽ 18–ാം മിനിറ്റിൽ ലീഡുയർത്തി. പിന്നാലെ ഹൊസെ ലൂയി മൊറാലെസ് ലെവാന്തെയ്ക്കായി മൂന്നാം ഗോൾ നേടേണ്ടതായിരുന്നു. 85–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി സ്പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഡെനിസ് സ്വാരെസ് ബാർസയ്ക്ക് ആശ്വാസഗോൾ നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA