sections
MORE

‘കിക്കോഫ്’ 10 കേന്ദ്രങ്ങളിൽ കൂടി

Football-logo-5
SHARE

തിരുവനന്തപുരം∙ ചെറുപ്രായത്തിൽതന്നെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയപരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ കായികവകുപ്പ് ആവിഷ്കരിച്ച 'കിക്കോഫ്' പദ്ധതി 10 കേന്ദ്രങ്ങളിൽ കൂടി തുടങ്ങുന്നു. ആദ്യഘട്ടത്തിൽ 8 കേന്ദ്രങ്ങളിൽ പരിശീലനം തുടങ്ങിയിരുന്നു. നെയ്യാറ്റിൻകര കുളത്തൂർ ജിവിഎച്ച്എസ്എസ്, ചവറ ശങ്കരമംഗലം ജിഎച്ച്എസ്എസ്, പത്തനംതിട്ട കവിയൂർ കെഎൻഎംജിഎച്ച്എസ്, ആലപ്പുഴ കലവൂർ ജിഎച്ച്എസ്എസ്, വൈക്കം ജിബിഎച്ച്എസ്എസ്, കട്ടപ്പന ഗവ ട്രൈബൽ എച്ച്എസ്എസ്, എറണാകുളം ഇളങ്കുന്നപ്പുഴ ജിഎച്ച്എസ്എസ്, തൃശൂർ മണത്തല ജിഎച്ച്എസ്എസ്, പാലക്കാട് കാരാകുറിശി ജിഎച്ച്എസ്എസ്, കണ്ണൂർ ചിറ്റാരിപ്പറമ്പ് ജിഎച്ച്എസ്എസ് എന്നിവിടങ്ങളാണ് പുതിയ കേന്ദ്രങ്ങൾ. 2007 ജനുവരി ഒന്നിനും 2008 ഡിസംബർ 31-നും ഇടയിൽ ജനിച്ച 25 ആൺകുട്ടികളെയാണ് പരിശീലിപ്പിക്കുക. താൽപര്യമുള്ളവർ www.sportskeralakickoff.org എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA