sections
MORE

മെസ്സി ദ് ബെസ്റ്റ്; ലാ ലിഗയിൽ 400 ഗോൾ നേടുന്ന ആദ്യ താരം

messi
SHARE

സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്കു വേണ്ടി ലാ ലിഗയിൽ 400 ഗോൾ തികച്ച ലയണൽ മെസ്സി കുറിച്ചതു പുതിയ ചരിത്രം. ലാ ലിഗയിൽ 400 ഗോൾ നേടുന്ന ആദ്യ കളിക്കാരനായ മുപ്പത്തിയൊന്നുകാരൻ അർജന്റീന താരം 435 മൽസരങ്ങളിൽനിന്നാണ് ഈ നേട്ടം കൈവരിച്ചത്. ‌ഐബറിനെതിരെ നടന്ന കളിയുടെ 53–ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ചരിത്രഗോൾ. ബാർസ കളി 3–0ന് ജയിച്ചു. ലൂയി സ്വാരെസാണു മറ്റു 2 ഗോളുകളും നേടിയത്. 2004ൽ ബാർസിലോനയ്ക്കു വേണ്ടി ലാ ലിഗ അരങ്ങേറ്റം കുറിച്ച മെസ്സി 2005 മേയിലാണ് ആദ്യഗോൾ നേടിയത്. അതിനു ശേഷം 13 വർഷവും 8 മാസവും 12 ദിവസവും കഴിഞ്ഞാണ് 400 ഗോൾ നേട്ടം.

യൂറോപ്പിലെ 5 മുൻനിര ലീഗുകളിലെ (ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, ജർമനി, ഫ്രാൻസ്) കണക്കിൽ പല ക്ലബ്ബുകൾക്കായി ഈ നേട്ടം കൈവരിച്ചവരുടെ പട്ടികയിൽ മെസ്സി രണ്ടാം സ്ഥാനത്താണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇക്കാര്യത്തിൽ മെസ്സിക്കു മുന്നിലുള്ളത്. 409 ഗോളുകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA