sections
MORE

റയലിനു വിജയം: ബെൻസേമയ്ക്ക് പരുക്ക്

benzema
SHARE

മഡ്രിഡ്∙ സൂപ്പർ താരങ്ങൾ പരുക്കിന്റെ പിടിയിലായതിന്റെ തളർച്ചയിലിറങ്ങിയ റയൽ മഡ്രിഡ് റയൽ ബെറ്റിസിനെ 2–1നു മറികടന്നു ലാലിഗ പോയിന്റ് പട്ടികയുടെ നാലാം സ്ഥാനത്തെത്തി. 13–ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ ഗോളിൽ മുന്നിലെത്തിയ റയലിനെതിരെ 67–ാം മിനിറ്റിലെ ഗോളിലൂടെ ബെറ്റിസ് സമനില പിടിച്ചെങ്കിലും കളി അവസാനിക്കാൻ രണ്ടു മിനിറ്റുള്ളപ്പോൾ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച ഡാനി കെബെല്ലോസ് റയലിന്റെ വിജയശിൽപിയായി.

പരുക്കിനെത്തുടർന്ന് റയൽ ഫസ്റ്റ് ഇലവനിലെ ഏഴു പേർ പുറത്തിരുന്ന കളിയിൽ സ്ട്രൈക്കർ കരിം ബെൻസേമ ആദ്യ പകുതിയിൽ പരുക്കേറ്റു പുറത്തായതും റയലിനു തിരിച്ചടിയായി. വലതുകൈയ്ക്കു പരുക്കേറ്റ ബെൻസേമയെ കോച്ച് സാന്തിയോഗോ സൊലാരി പിൻവലിക്കുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA